ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), സൗത്ത്ഈസ്റ്റ് റീജിയണിലെ ഫ്ലോറിഡ സംസ്ഥാനത്തെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നൽകിയിരിക്കുന്നത്.
റീജണൽ വൈസ് പ്രസിഡയി ചുമതലയേറ്റ പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിൽ, ഫ്ലോറിഡ റീജണൽ ചെയറായി ഡോ. ശ്രീകുമാർ ചെല്ലപ്പനും, റീജണൽ സെക്രട്ടറിയായി അഭിജിത്ത് പഴേടത്തും, ജോയിന്റ് സെക്രട്ടറിയായി നന്ദകുമാർ ചക്കിങ്ങലും ചുമതലകൾ ഏറ്റെടുത്തു. കെഎച്ച്എൻഎ നാഷണൽ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ അനഘ വാര്യർ, ഗോപൻ നായർ, സുജിത് കുമാർ അച്യുതൻ എന്നിവരും ടീമിന്റെ ഭാഗമാണ്. ഈ മേഖലയിലെ ഗഒചഅയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.
സംഘടനയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രത്യേക ചെയർമാരെ നിയമിച്ചിട്ടുണ്ട്. അനുരാധ മനോജ് വുമൺസ് ഫോറം ചെയറായും, ജഗതി നായർ കൾച്ചറൽ ചെയറായും, രാജ് കുമാർ സ്പിരിച്വൽ & സീനിയേഴ്സ് ചെയറായും, വിജയ് കുമാർ എഡ്യൂക്കേഷൻ ചെയറായും, അഭിലാഷ് ശശിധരൻ സ്പോർട്സ് & യുവ ചെയറായും, അരുൺ ഭാസ്കർ ഐടി ചെയറായും, അഷീദ് വാസുദേവൻ സേവ ഹാൻഡ്സ് ചെയറായും, രഞ്ജു നായർ ഫിനാൻസ് & ഇക്കണോമിക്സ് ചെയറായും, സച്ചിൻ നായർ സ്പോർട്സ് & യുവ കോചെയറായും പ്രവർത്തിക്കും. കൾച്ചറൽ വൈസ് ചെയറായി അഞ്ജന കൃഷ്ണനും, വുമൺസ് ഫോറം വൈസ് ചെയർ & സെക്രട്ടറിയായി വാണി സുധീഷും, വുമൺസ് ഫോറം ജോയിന്റ് സെക്രട്ടറിയായി സന്ധ്യ പത്മകുമാറും ടീമിൽ ഉൾപ്പെടുന്നു.
യുവജന വിഭാഗത്തിന് ഇക്കുറി ശക്തമായ നേതൃത്വമാണുള്ളത്. ദേവിക വികാസ് യൂത്ത് ചെയർപേഴ്സണായും, ദർശന വികാസ് യൂത്ത് സെക്രട്ടറിയായും, സനിക പിള്ള യൂത്ത് ട്രഷററും സോഷ്യൽ മീഡിയ മാനേജറുമായും, ഹിമഗംഗ വിനോദ് നായർ, മാധവ് സുരേഷ് നായർ എന്നിവർ യൂത്ത് കോസെക്രട്ടറിമാരായും, ഹരി കോപ്പള്ളിൽ, തുഷാര വിനോദ് നായർ, സിദ്ധാർഥ് നായർ എന്നിവർ യൂത്ത് കോചെയർമാരായും പ്രവർത്തിക്കും.
KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ്കുമാർ കെ.വി., ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരുൾപ്പെടുന്ന ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണയോടെ പുതിയ ഫ്ലോറിഡ റീജണൽ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നു.
ഫ്ലോറിഡയിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതൽ ശക്തമായി ഏകോപിപ്പിക്കാനും സാംസ്കാരികവും ആത്മീയവുമായ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പുതിയ ടീമിന്റെ നേതൃത്വത്തിന് കഴിയുമെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. കെ.എച്ച്എൻഎ ഗ്ലോബൽ കൺവൻഷൻ 2027 നവംബർ 25 മുതൽ 28 വരെ ഒർലാണ്ടോയിൽ നടക്കും.